ഭൂമി മുമ്പില്ലാത്തവിധം ചുട്ടുപൊള്ളുന്നു. ആഗോള ജലപ്രതിസന്ധി പതിറ്റാണ്ടുകളായുള്ള മനുഷ്യന്റെ തെറ്റായ മാനേജ്‌മെന്റിന്റെ ഫലമാണ്.
ആഗോള ജലപ്രതിസന്ധി പെട്ടെന്നുണ്ടായ സംഗതിയല്ല. പതിറ്റാണ്ടുകളായുള്ള മനുഷ്യന്റെ തെറ്റായ മാനേജ്‌മെന്റിന്റെ ഫലമാണത്. അനിയന്ത്രിതമായ ഭൂഗര്‍ഭ ജലചൂഷണം പ്രധാന കാരണങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള കുടിവെള്ളത്തിന്റെ നല്ലൊരു ശതമാനം വരുന്നത് ഭൂഗര്‍ഭ സ്രോതസ്സുകളില്‍ നിന്നാണ്.
