കോശങ്ങളില്‍ നിന്നു കോശങ്ങളിലേക്ക് ജനിതക വിവരങ്ങള്‍ നല്‍കുന്ന പ്രോട്ടീനും ഒരേയൊരു ഡിഎന്‍എ തന്മാത്രയും ചേര്‍ന്നൊരുക്കുന്ന ത്രെഡ് പോലുള്ള നിഗൂഢ ഘടനകളാണ് ക്രോമോസോമുകള്‍.
മനുഷ്യന് അടക്കമുള്ള ജന്തുക്കളിലും സസ്യങ്ങളിലും കോശങ്ങളുടെ മര്‍മങ്ങളിലാണ് ക്രോമോസോമുകള്‍ കുടികൊള്ളുന്നത്. മനുഷ്യരില്‍ 22 ജോഡി നിര്‍ണിത ക്രോമോസോമുകളും (ഓട്ടോസോമുകള്‍) ഒരു ജോഡി സെക്‌സ് ക്രോമോസോമുകളുമാണുള്ളത്. (പെണ്‍: XX, ആണ്‍: XY).