സൂക്ഷ്മമായി പഠിച്ചാല്‍ വിജ്ഞാനപ്രപഞ്ചമായ വിശുദ്ധ ഖുര്‍ആനിലും ഗണിതബന്ധിതമായ ഘടനാസൗന്ദര്യമുണ്ടെന്നു കണ്ടെത്താനാവും. പ്രൈം നമ്പറുകള്‍ ഊടും പാവും തീര്‍ക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെ ഗണിതവിസ്മയങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.
ഗണിതഭാഷയില്‍ രചിക്കപ്പെട്ട മഹാ ഗ്രന്ഥമാണ് പ്രപഞ്ചമെന്നു പറഞ്ഞത് ഗലീലിയോ ആണ്. ന്യൂട്ടന്റെ ചലനനിയമങ്ങളും ക്വാണ്ടം ബലതന്ത്രത്തിലെ ഷ്രോഡിംഗര്‍ സമവാക്യവും സൗരയൂഥത്തിന്റെ സ്ഥിരത വിശദീകരിക്കുന്ന ഡിഫറന്‍ഷ്യല്‍ ഇക്വേഷനും വിശ്വവികസനത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്ന സൈദ്ധാന്തിക അന്വേഷണങ്ങളും തൊട്ട്, ഐന്‍സ്‌റ്റൈന്റെ സാപേക്ഷതാവാദം അടക്കമുള്ള പ്രപഞ്ച നിയാമക തത്വങ്ങള്‍ ആവിഷ്‌കരിച്ചത് ഗണിതത്തിന്റെ സൂക്ഷ്മഭാഷയിലാണ്.