മനുഷ്യമനസ്സ് ആഗ്രഹങ്ങളുടെ പിന്നാലെയാണ്. സമ്പത്തും സ്ഥാനമാനങ്ങളും ആരോഗ്യവും സന്താനങ്ങളുമെല്ലാം അവന്റെ ആഗ്രഹങ്ങളുടെ വൃത്തം വിശാലമാക്കുന്നു. ആഗ്രഹങ്ങള്‍ ചിലപ്പോള്‍ അത്യാഗ്രഹങ്ങളിലേക്കും ആഢംബരങ്ങളിലേക്കും വഴിമാറും.
عن ابي العباس سهل بن سعد الساعدي رضي الله عنه قال: جاءَ رجُلٌ إلى النَّبيِّ صلَّى اللَّهُ عليهِ وسلَّمَ فقال يا رسولَ اللَّهِ دُلَّني على عملٍ إذا أنا عمِلتُه أحبَّني اللَّهُ وأحبَّني النَّاسُ قال ازهد في الدُّنيا يحبُّكَ اللَّهُ وازهد فيما عندَ النَّاسِ يحبُّكَ النَّاسُ (رواه ابن ماجه)
“അബുല്‍ അബ്ബാസ് സഹ്ല്‍ ബിന്‍ സഅദ് അസ്സാഇദ (റ) പറയുന്നു: ഒരാള്‍ നബി(സ)യുടെ അരികില്‍ വന്ന് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടാന്‍ കാരണമാവുന്ന ഒരു കര്‍മ്മത്തെക്കുറിച്ച് അറിയിച്ചു തന്നാലും.
നബി പറഞ്ഞു: നീ ദുന്‍യാവിനോട് വിരക്തിയുള്ളവനാവുക. അപ്പോള്‍ അല്ലാഹു നിന്നെ ഇഷ്ടപ്പെടും. നീ ജനങ്ങളുടെ കൈകളിലുള്ളതിനോട് വിരക്തിയുള്ളവനാകുക. അപ്പോള്‍ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും.'' (ഇബ്‌നുമാജ).
മനുഷ്യമനസ്സ് ആഗ്രഹങ്ങളുടെ പിന്നാലെയാണ്. സമ്പത്തും സ്ഥാനമാനങ്ങളും ആരോഗ്യവും സന്താനങ്ങളുമെല്ലാം അവന്റെ ആഗ്രഹങ്ങളുടെ വൃത്തത്തെ വിശാലമാക്കുന്നു. ആഗ്രഹങ്ങള്‍ ചിലപ്പോള്‍ അത്യാഗ്രഹങ്ങളിലേക്കും ആഢംബരങ്ങളിലേക്കും വഴിമാറുന്നു.
ഐഹിക ലോകത്തെ വിഭവങ്ങളെ ആവോളം ആസ്വദിക്കുവാനും അവ കൈപ്പിടിയിലൊതുക്കാനുമുള്ള ത്വര പലപ്പോഴും അധര്‍മ്മത്തിലേക്കും അക്രമത്തിലേക്കും മനുഷ്യരെ എത്തിക്കുന്നുണ്ട്. അമിതമായ ആഗ്രഹങ്ങളെ നിയന്ത്രിച്ച് അല്ലാഹുവിലേക്ക് കൂടുതല്‍ സാമീപ്യം തേടുവാനുള്ള പ്രേരണയാണ് ഈ തിരുവചനം.
ഐഹിക വിഭവങ്ങളില്‍ മതിമറന്ന് ജീവിക്കുമ്പോള്‍ ന്യായന്യായങ്ങള്‍ പരിഗണിക്കാതെ വിഭവശേഖരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കേണ്ടിവരുന്നു. തനിക്ക് അര്‍ഹതപ്പെട്ടതാണോ അവകാശമുള്ളതാണാ എന്ന് നോക്കാതെ തന്നെ എല്ലാം കൈപിടിയിലൊതുക്കാനുള്ള അഭിവാഞ്ച മനസ്സിനെ മലിനപ്പെടുത്തുകയും മനുഷ്യരില്‍ നിന്ന് അവനെ അകറ്റുകയും ചെയ്യുന്നു.
മറ്റുള്ളവരുടെ വിഭവങ്ങളോട് അനാവശ്യമായ ആഗ്രഹം കാണിക്കാതിരിക്കുമ്പോള്‍ അവരുടെ സ്‌നേഹവും ഇഷ്ടവും സമ്പാദിക്കാന്‍ കഴിയുമെന്ന് ഈ വചനം നമുക്ക് പാഠം നല്‍കുന്നു. എന്നാല്‍ വിശ്വാസി ഒരിക്കലും ഐഹിക ജീവിതത്തിലെ സൗകര്യങ്ങളോ സ്ഥാനമാനങ്ങളോ സമ്പത്തോ സ്വീകരിക്കരുതെന്ന് ഇതിനര്‍ഥമില്ല.
അവയൊന്നും ദൈവസ്‌നേഹത്തിന് വിരുദ്ധമായ മാര്‍ഗത്തിലാവരുതെന്ന് മാത്രം. ഐഹിക വിഭവങ്ങളോട് അത്യാര്‍ത്തി കാണിക്കാത്തവരായിരുന്നു പ്രവാചകന്മാര്‍. അവര്‍ പല സ്ഥാനമാനങ്ങളും ഏറ്റെടുക്കുകയും അവ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്മാരുടെ കൂട്ടത്തില്‍ ദാവൂദ്, സുലൈമാന്‍ എന്നിവര്‍ രാജാക്കന്മാര്‍കൂടിയായിരുന്നു.
തനിക്ക് പ്രയോജനപ്രദമല്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് മനസ്സമാധാനം ലഭിക്കാനുള്ള മാര്‍ഗമത്രെ. അതോടൊപ്പം വിരക്തി അല്ലാഹുവിന്റെ അടുക്കല്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്ന ഒരു വിശിഷ്ട സ്വഭാവവുമാകുന്നു.
യഥേഷ്ടം ഉപയോഗിക്കാവുന്ന വിഭവങ്ങള്‍ അവരുടെ അധികാരപരിധിയില്‍ ഉണ്ടായിട്ടും ക്ഷണികമായ ഈ ഐഹിക ജീവിതത്തിലെ വിഭവങ്ങളോട് അവര്‍ സ്വീകരിച്ച സമീപനം പ്രസക്തമാണ്.
അനാവശ്യമായ ആഗ്രഹങ്ങളില്‍ നിന്നകന്ന് അല്ലാഹുവിലേക്ക് മനസ്സ് തിരിച്ചുവെക്കുകയും നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യാന്‍ വിരക്തി നമ്മെ പ്രേരിപ്പിക്കുന്നു.
തനിക്ക് പ്രയോജനപ്രദമല്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ അത് മനസ്സമാധാനം ലഭിക്കാനുള്ള മാര്‍ഗമത്രെ. അതോടൊപ്പം വിരക്തി അല്ലാഹുവിന്റെ അടുക്കല്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്ന ഒരു വിശിഷ്ട സ്വഭാവവുമാകുന്നു.