ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ വാക്കായി ഓക്‌സ്ഫഡ് ഡിക്ഷണറി തെരഞ്ഞെടുത്ത വാക്കാണ് Brain rot. ഭാഷാശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതി ഉണ്ടാക്കിയ ആറ് വാക്കുകളില്‍ നിന്ന് 37000 പേര്‍ വോട്ടു ചെയ്താണ് 'brain rot' നെ ഈ വര്‍ഷത്തെ വാക്കായി തെരഞ്ഞെടുത്തത്.
നിലവാരം കുറഞ്ഞ ഉള്ളടക്കമുള്ള കുറിപ്പുകളും പോസ്റ്റുകളും വിഡിയോകളും തുടര്‍ച്ചയായി കാണുന്ന കാരണത്താല്‍ ഒരു വ്യക്തിയുടെ ധൈഷണികവും മാനസികവുമായ നിലവാരം തകരുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ബ്രെയിന്‍ റോട്ട് എന്നാണു ഓക്‌സ്ഫഡ് ഡിക്ഷണറി വിശദീകരിക്കുന്നത്.
