ഇവര്‍ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയായിരുന്നു. സിനിമയില്‍ നടീനടന്മാര്‍ സ്‌ക്രീനില്‍ അഭിനയിക്കുകയായിരുന്നു എന്നാണ് ഇത്രയും കാലം നാം വിചാരിച്ചിരുന്നത്. ബലാല്‍സംഗം, സ്ത്രീപീഡനം, തട്ടിക്കൊണ്ടു പോകല്‍, ബ്ലാക്ക് മെയിലിംഗ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഇവന്മാര്‍ അരങ്ങു വാണിരുന്നത് അഭിനയമായിരുന്നില്ല എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
പക്ഷേ ഇവന്മാരെല്ലാം സിനിമയിലും പുറത്തും ഇത്തരം കൊള്ളരുതായ്മകളില്‍ അഭിരമിച്ച് പലരുടെയും ജീവിതം നിര്‍ദയം തുലക്കുകയായിരുന്നു എന്ന തിരിച്ചറിവാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍. ക്രിമിനലുകള്‍ പോലും ചെയ്യാനറക്കുന്ന സകല തോന്നിവാസങ്ങളുടെയും കൂത്തരങ്ങായി മലയാള സിനിമ കുലംകുത്തി ഒഴുകുകയാണ്.