മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ഫാറൂഖ് കോളെജിന് ദാനാധാരം ലഭിച്ചതാണെന്നും നിലവിലെ മാനേജ്മെന്റ് വഖഫ് ട്രിബ്യൂണലിലും ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനിലും സത്യവാങ്മൂലം നല്കിയിട്ടുണ്ട്. എന്നാല്‍, ഫാറൂഖ് കോളെജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഫാറൂഖ് കോളെജ് മുന്‍ സെക്രട്ടറിയുടെ സത്യവാങ്മൂലം.
മുനമ്പത്തെ ഫാറൂഖ് കോളെജിന്റെ ഭൂമി വഖഫാണെന്നും അത് വില്ക്കാന്‍ ഫാറൂഖ് കോളെ്ജ് മാനേജ്മന്റെിന് അനുമതിയില്ലെന്നും തെളിയിക്കുന്ന രേഖ പുറത്ത്. ഫാറൂഖ് കോളെജ് സ്ഥാപകാംഗവും, പില്‍ക്കാലത്ത് കോളെജ് സെക്രട്ടറിയുമായിരുന്ന എം വി ഹൈദ്രോസ് വക്കീല്‍ പറവൂര്‍ കോടതിയില്‍ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. കേസില്‍ മുനമ്പത്തെ ഫാറൂഖ് കോളെജിന്റെ ഭൂമി വഖഫാണെന്ന് കോടതി വിധിച്ചിരുന്നു.