കേരളത്തില്‍ സാമ്പത്തിക വഞ്ചനകളുടെ എണ്ണം കുതിച്ചുയരുന്നു. കേസ് എടുത്തതും എടുക്കാത്തതുമായി നൂറുകണക്കിനു തട്ടിപ്പുകളാണ് സമീപ കാലത്ത് ഉണ്ടായത്. 2016നു ശേഷം 36,680 സാമ്പത്തിക കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ വ്യാപക പണതട്ടിപ്പാണ് സമീപകലാത്ത് സജീവമായത്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പില്‍ കൂടുതലും പെടുന്നത് വീട്ടമ്മമാരും കുറഞ്ഞ വിദ്യാഭ്യാസവും തൊഴില്‍ പരിചയമില്ലാത്തതുമായ ആളുകളാണ്.