പാഠപുസ്തകങ്ങള്‍ അറിവുകളാണ്. അത് നിസ്സാരവിലക്ക് തൂക്കിവില്‍ക്കാനുള്ളതല്ല. മൂല്യമറിയുന്നവര്‍ക്ക് അത് വിലയ്‌ക്കോ സൗജന്യമായോ കൈമാറാം. പാഠപുസ്തകങ്ങള്‍ പണം കൊടുത്ത് വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്കത് വലിയ സഹായമാവും.
കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഒരു കുട്ടി അവന്റെ പഴയ പാഠപുസ്തകങ്ങള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ വേണ്ടി പോവുകയാണ്. പുസ്തകക്കെട്ടുമായി അവന്‍ കയറിയത് അച്ഛന്റെ വണ്ടിയിലാണ്.