ലജ്ജയില്ലെങ്കില്‍ എന്തുമാവാം

സി ടി ആയിശ

ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വാക്കിലും പ്രവൃത്തിയിലും ചിന്തയെപ്പോലും വിശുദ്ധമാക്കുന്നത് സൂക്ഷ്മതാബോധവും ഭയഭക്തിയുമാണെന്ന് തോന്നാമെങ്കിലും നമ്മില്‍ അവശേഷിക്കുന്ന ലജ്ജയും ഔചിത്യബോധവുമാണ് നല്ല മനുഷ്യനായി തുടരാന്‍ നമ്മെ പ്രാപ്തമാക്കുന്നത് !

തിരുനബിയുടെ മഹനീയ വചനമുണ്ട്: ''നിനക്ക് ലജ്ജയില്ലെങ്കില്‍ നീ ഉദ്ദേശിച്ചതുപോലെ ചെയ്തുകൊള്ളുക.'' നമ്മുടെ ജീവിതത്തില്‍ അവശ്യം വേണ്ട ചില ഗുണങ്ങളില്‍ ഏറ്റവും മഹനീയമാണ് ലജ്ജ.