ആഹാരം കണ്ടെത്തുന്നതിനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി മനുഷ്യന്‍ നിരന്തരം സഞ്ചരിച്ചു.
പലായനങ്ങളിലൂടെയാണ് മനുഷ്യ സമൂഹം ഭൂമിയുടെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചതും പുതിയ നാഗരികതകള്‍ പടുത്തുയര്‍ത്തിയതും. യാത്രകളുടെയും പലായനങ്ങളുടെയും ചോദന നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
