പുണ്യങ്ങളുടെ വസന്തകാലമായ റമദാനില്‍ ഏറ്റവും നന്നായി പ്രവാചകചര്യ അനുസരിച്ച് വ്രതവും അനുബന്ധ കര്‍മങ്ങളും ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്...
റമദാന്‍ വിശ്വാസികള്‍ക്ക് ആത്മഹര്‍ഷം നല്‍കുന്ന വേളയാണ്. മനസ്സില്‍ ശുദ്ധീകരണങ്ങള്‍ നടക്കുന്നതിനാല്‍ സംതൃപ്തിയും ഉള്‍പ്പുളകവും അനുഭവിക്കുന്നു. ഹൃദയത്തില്‍ നന്മയുടെ പ്രകാശം നിറയ്ക്കാന്‍ ഈ ദിനരാത്രങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനവരാശിക്ക് ഏറ്റവും ഉത്തമമായ നന്മയുടെ മാര്‍ഗം കാണിക്കുന്ന ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാണ് റമദാന്‍.