ഈ കടലാസ് പൂക്കള്‍ക്ക് കഥ പറയാനുണ്ട്

ആയിശ ഹുദ എ വൈ

ചെറുപ്പം മുതലേ ഉള്ള പാഷനായ ചെടി വളര്‍ത്തല്‍ ഇന്ന് ഒരു വരുമാനമാര്‍ഗം കൂടിയായിരിക്കുന്നു. വിവാഹശേഷം റിയാദിലേക്ക് ചേക്കേറിയ സമയത്ത് താമസിച്ച വില്ലയിലാണ് പച്ചക്കറിയും മറ്റു ചെടികളും വളര്‍ത്താന്‍ തുടങ്ങിയത്.

ജീവിതത്തിന് അര്‍ഥം നല്‍കുന്നത് സന്തോഷം പകരുന്ന വഴികളിലൂടെയുള്ള യാത്രയാണ്. തന്റെ പ്രിയപ്പെട്ട ഇഷ്ടങ്ങളെ ജീവിതത്തോട് ചേര്‍ത്തുവെച്ച് അത്തരം ഒരു സഞ്ചാരത്തിന്റെ കഥ പറയുകയാണ് വാണിയമ്പലം പോരൂര്‍ സ്വദേശിയും വണ്ടൂര്‍ മണ്ഡലം എംജിഎം ജോയിന്റ് സെക്രട്ടറിയുമായ പി ഷാഹിന.