തോല്‍ക്കാനില്ല; ചില സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും


രണ്ടാം ക്ലാസില്‍ മുടങ്ങിയ പഠനം, 51-ാം വയസ്സില്‍ ബിരുദാനന്തര ബിരുദം. ഇത് മാരിയത്തിന്റെ പോരാട്ടഗാഥ

ചില സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. ചിലത് പതിറ്റാണ്ടുകള്‍ കാത്തിരിക്കും. പക്ഷേ, കാത്തിരിപ്പ് ഒരു സ്വപ്‌നത്തെ ഇല്ലാതാക്കണമെന്നില്ല. ചിലപ്പോള്‍ അത് ആ സ്വപ്‌നത്തിന് കൂടുതല്‍ ആഴവും മൂല്യവും നല്‍കുകയാണ് ചെയ്യുന്നത്. മാരിയത്ത് സി എച്ചിന്റെ ജീവിതം അത്തരമൊരു കാത്തിരിപ്പിന്റെയും തിരിച്ചുവരവിന്റെയും ഇച്ഛാശക്തിയുടെയും കഥയാണ്.