മഴ സന്തോഷവും ഉന്മേഷവും നല്‍കുന്നു. മഴ ആസ്വദിക്കുന്നത് സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യത്തിനും നല്ലതാണ്. മഴ നനയുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടുകയാണ് ചെയ്യുക.
മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലൊന്നാണ് മഴ. മഴയുടെ വരവു തന്നെ കുളിരുള്ള അനുഭവമാണ്. വെറുതെ മഴ നോക്കിയിരിക്കുന്നതു പോലും ഉള്ളില്‍ ആഹ്ലാദം നിറയ്ക്കും.
മഴ നനഞ്ഞാല്‍ പനി പിടിക്കുമെന്ന് ചെറുപ്പം മുതലേ കേള്‍ക്കാറുള്ളതാണ്. ജലദോഷവും പനിയും വരുമെന്നു പറഞ്ഞ് മുതിര്‍ന്നവര്‍ കുട്ടികളെ മഴയത്ത് ഇറങ്ങാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകളോടെ മഴ നനയുന്നത് ആരോഗ്യത്തിനും മനസ്സിനും ഗുണകരമാണ്.
മഴവെള്ളം ശരീരത്തിലെ ചൂട് കുറയ്ക്കുകയും സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും ചര്‍മരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. മഴ നനയുമ്പോള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍, സെറോടോണിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
ഇത് സന്തോഷവും ഉന്മേഷവും നല്‍കുന്നു. മഴ ആസ്വദിക്കുന്നത് സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യത്തിനും നല്ലതാണ്. മഴ നനയുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടുകയാണ് ചെയ്യുക.
മഴത്തുള്ളികള്‍ തലയിലൂടെ ഇറ്റിവീഴുന്നത് കണ്ണടച്ച് ഒന്നാസ്വദിച്ചുനോക്കൂ. ശരീരം മുഴുവന്‍ മഴയില്‍ കുതിര്‍ന്ന് ഭാരമൊഴിയുന്നത് അറിഞ്ഞുനോക്കൂ. സ്വിമ്മിങ്പൂളിലെ ക്ലോറിന്‍ വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതിനേക്കാള്‍ ഉള്ളു തണുപ്പിക്കുന്ന അനുഭവമാണത്. ശരീരത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മഴ നനയുന്നത് ഗുണം ചെയ്യും.
പ്രിയപ്പെട്ടവരോടൊപ്പം മഴ ആസ്വദിക്കുന്നത് ബന്ധങ്ങളെ ഊഷ്മളമാക്കും. പങ്കാളിയോടൊപ്പം മഴ നനയുന്നത് അവര്‍ക്കിടയില്‍ പ്രണയം ആര്‍ദ്രമാക്കും.
'മഴ ചറപറ പെയ്യുന്നു' എന്നു പാടി ആര്‍ത്തിരമ്പി മഴയില്‍ മഴയായി അലിഞ്ഞുചേരുന്ന കുട്ടികളുടെ കാലം കഴിഞ്ഞിരിക്കുന്നു. കടലാസു കപ്പലുകളുണ്ടാക്കി മഴവെള്ളത്തില്‍ ഒഴുക്കിവിടാന്‍ പോലും ഇന്ന് കുട്ടികള്‍ മഴയിലേക്ക് ഇറങ്ങാറില്ല. മുതിര്‍ന്നവര്‍ കുട്ടികളെ അതിന് സമ്മതിക്കാറില്ല.
അല്ലാഹുവിന്റെ അനുഗ്രഹമായും പരീക്ഷണമായും മഴ വര്‍ഷിക്കാറുണ്ട്. പരീക്ഷണങ്ങളെ പ്രതീക്ഷയോടെ അതിജീവിക്കണമെന്ന പാഠവും മഴ നല്‍കുന്നു.
അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മഴ. ജീവന്റെ നിലനില്‍പിന് ആവശ്യമായ ഭൂമിയുടെ ഫലദായകത്വം പടച്ചോന്‍ ഉറപ്പാക്കുന്നത് മഴയിലൂടെയാണ്. അനുഗ്രഹവും കാരുണ്യവുമായി പെയ്തിറങ്ങുന്ന മഴയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നത് പടച്ചവനോട് നന്ദി കാണിക്കുന്നതിന് തുല്യമാണ്.
അല്ലാഹുവിന്റെ അനുഗ്രഹമായും പരീക്ഷണമായും മഴ വര്‍ഷിക്കാറുണ്ട്. പരീക്ഷണങ്ങളെ പ്രതീക്ഷയോടെ അതിജീവിക്കണമെന്ന പാഠവും മഴ നല്‍കുന്നുണ്ട്.