ദോഷങ്ങള്‍ ചെയ്യാനുള്ള പ്രേരണ വരുമ്പോള്‍ അതിനേക്കാള്‍ വലിയ മനോബലത്തോടെ അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന മനസ്സ് ഏതു കൊടുങ്കാറ്റിലും ആടിയുലഞ്ഞു വീഴാത്ത വൃക്ഷം പോലെയാണ്.
ഖുര്‍ആന്‍ ഹൃദയത്തെ ഖല്‍ബ്, ഫുആദ് എന്നീ പദങ്ങളിലൂടെ പരാമര്‍ശിക്കുന്നു. സുദൂര്‍, നഫ്സ് എന്നീ വാക്കുകളും മനുഷ്യ മനസ്സിന്റെ അദ്ഭുത പ്രതിഭാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഹൃദയശുദ്ധീകരണം ഇസ്ലാമില്‍ അടിസ്ഥാനപരമായ വിഷയമാണ്.