വിനോദവും വിജ്ഞാനവും ബന്ധങ്ങളുടെ ഊഷ്മളതയും ഒരുമിക്കുന്ന അവധിക്കാലം ഒരുക്കാന്‍ രക്ഷിതാക്കള്‍ കരുതിക്കൂട്ടി ചില ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
വേനല്‍ക്കാലം വെറുമൊരു ഒഴിവുകാലമല്ല, വരുംതലമുറയുടെ വ്യക്തിത്വവും ബന്ധങ്ങളും രൂപപ്പെടുത്തിയെടുക്കേണ്ട വസന്തകാലമാണ്. പല വീടുകളിലും അവധിക്കാലം മൊബൈല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങിപ്പോകുന്നു എന്നത് ആശങ്കാജനകമാണ്. വിനോദവും വിജ്ഞാനവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരുമിക്കുന്ന അര്‍ഥപൂര്‍ണമായ അവധിക്കാലം സൃഷ്ടിക്കാന്‍ രക്ഷിതാക്കള്‍ കരുതിക്കൂട്ടിയുള്ള ചില ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
