ഫാത്തിമ ടീച്ചര്‍ വായിച്ച നോട്ടു പുസ്തകം


കുട്ടികളുടെ മനോനിലകളും അഭിരുചികളും അറിയുന്ന അധ്യാപകനാണ് നല്ല അധ്യാപകന്‍. പാത്രമറിഞ്ഞ് വിളമ്പണം. താന്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ മോശമായതുകൊണ്ട് ആ കുട്ടി മോശക്കാരനാകുന്നില്ല.

ഒരു ദിവസം ക്ലാസിലേക്ക് കയറിവന്ന ഫാത്തിമ ടീച്ചറോട് എന്റെ സുഹൃത്ത് സഫീര്‍ പറഞ്ഞു:
''ടീച്ചറേ, ഇവന്റെ കൈയില്‍ കഥകളെഴുതിയ നോട്ട്ബുക്കുണ്ട്.''
''ആ നോട്ട്ബുക്കെടുത്തേ. ഞാനൊന്ന് നോക്കട്ടെ.'' ടീച്ചര്‍ അപ്പോള്‍ത്തന്നെ കൈ നീട്ടി. ഞാന്‍ മടിച്ചുമടിച്ച് നോട്ട്ബുക്കെടുത്തു കൊടുത്തു. ടീച്ചര്‍ നിന്ന നില്‍പില്‍ നോട്ട്ബുക്ക് വായിച്ചു തുടങ്ങി.


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ