തട്ടിപ്പുകളുടെ പുതു വേര്‍ഷനുകള്‍: വീഴാന്‍ വെമ്പുന്ന മലയാളി; വീഴ്ത്താനും!


ഇടുക്കിയും തിരുവനന്തപുരവും കേന്ദ്രമാക്കി പ്രമുഖരെ മുന്നില്‍ നിര്‍ത്തി, സന്നദ്ധ സംഘടനകളുടെയും കമ്പനികളുടെ സാമൂഹിക പ്രവര്‍ത്തന ഫണ്ടുകളുടെയും പേരില്‍ 28കാരനായ അനന്തുകൃഷ്ണന്‍ തട്ടിയെടുത്തത് 600 കോടിക്കു മുകളില്‍!

പാതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്, എ.സി... കേള്‍ക്കുമ്പോള്‍ തന്നെ എവിടെ എന്ന് ചോദിച്ചുപോകും. ചിലര്‍ക്കൊക്കെ കിട്ടി എന്ന് അറിയുക കൂടി ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെ ഓട്ടമായി. എങ്ങനെയെങ്കിലും ഒന്ന് ചേരാന്‍ കഴിയുമോ എന്നായി അന്വേഷണം.