ഞങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥ അവനുണ്ടാകരുതേ...


ഓട്ടിസം ബാധിച്ച മകന്റെ വളര്‍ച്ചാഘട്ടങ്ങളിലും ജീവിതത്തിലെ പ്രതിസന്ധികളിലും കുടുംബം നടത്തിയ പോരാട്ടത്തിന്റെ ജീവിതസാക്ഷ്യം

ഞാന്‍ പതിനെട്ടു വര്‍ഷത്തോളം പ്രവാസിയായിരുന്നു. ഗള്‍ഫില്‍ എത്തി എട്ടു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഡെലിവറി കഴിഞ്ഞ് ശാബിമോന് പത്തു മാസം ആയപ്പോഴാണ് അവനുമായി ഭാര്യ റസീന ഗള്‍ഫിലേക്ക് വരുന്നത്. ആ സമയത്ത് മോന് സാധാരണ കുട്ടികളേക്കാള്‍ കുറച്ചധികം തടിയുണ്ടായിരുന്നു.