ജീവിതത്തിലെ പല പല കാര്യങ്ങള്‍ക്കായി രാപ്പകലില്ലാതെ നെട്ടോട്ടമോടുന്ന നാം ആയുസ്സില്‍ പിന്നിടുന്ന സമയത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ കുറിച്ച് കേട്ടിട്ടില്ലേ? ആ നീറോയുടെ അധ്യാപകന്‍ സെനേക്ക പ്രമുഖ ചിന്തകനും നാടകകൃത്തുമായിരുന്നു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം രേഖപ്പെടുത്തിയ ചിന്തകള്‍ ഇന്നും ധാരാളമായി വായിക്കപ്പെടുന്നു. ആ ചിന്തകളുടെ സംഗ്രഹമാണ് 'ചുരുക്കായുസ്സ്' (Shortness of Life) എന്ന പുസ്തകം.
