നിങ്ങള്‍ മക്കളെ കെട്ടിപ്പിടിച്ചിട്ട് എത്ര നാളായി?

മഖ്ദൂമി

കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തൊട്ടറിയാത്ത രക്ഷിതാക്കളുടെ ഇടപെടലുകള്‍ കുട്ടികളിലുണ്ടാക്കിത്തീര്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ചില്ലറയല്ല.

കുട്ടികളെക്കുറിച്ച് രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും അതിരില്ല. നന്നായി പഠിക്കണം, നല്ല ജോലി നേടണം, ഉപകാരമുള്ള മനുഷ്യരാവണം എന്നൊക്കെയാണ് എല്ലാവരുടെയും ആഗ്രഹം. കുട്ടികളെ ഒരു നിലക്ക് എത്തിക്കാനാണ് പലരും കഷ്ടപ്പെടുന്നത്.