ഭൗതികമായ ആഗ്രഹങ്ങളെക്കാള്‍ ഉന്നതം സ്രഷ്ടാവിനോടുള്ള അനുസരണമാണെന്ന് ബലി പെരുന്നാളിന്റെ ചരിത്രം ബോധ്യപ്പെടുത്തും.
വിശ്വാസത്തിന്റെ കരുത്തും സമര്‍പ്പണത്തിന്റെ മാധുര്യവും ലോകത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന ഉജ്ജ്വലമായ സ്മരണ പുതുക്കലാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപെരുന്നാള്‍. പ്രപഞ്ചനാഥന്റെ പ്രീതിക്കായി തന്റെ ഏറ്റവും പ്രിയപ്പെട്ടതിനെ പോലും വിട്ടുകൊടുക്കാന്‍ തയ്യാറായ ഒരു പ്രവാചകന്റെയും ആ തീരുമാനത്തിന് പൂര്‍ണമനസ്സോടെ കൂട്ടുനിന്ന ഒരു കുടുംബത്തിന്റെയും നിസ്തുലമായ ത്യാഗചരിത്രമാണ് ബലി പെരുന്നാളിന്റെ അന്തഃസത്ത.
