മാന്യത അഴിഞ്ഞു വീഴുന്ന സൈബര്‍ ഇടങ്ങള്‍!

ആയിശ ഹുദ എ വൈ

നിയന്ത്രണാതീതമായ ആസക്തിയായി സോഷ്യല്‍ മീഡിയ ഉപയോഗം വളരുമ്പോള്‍ കുടുംബജീവിതത്തെയും മറ്റ് സാമൂഹിക ബന്ധങ്ങളെയും സാരമായ രീതിയില്‍ അത് ബാധിക്കുന്നുണ്ട്.

സാങ്കേതികവിദ്യാ വികാസത്തിന്റെ ഇ-യുഗത്തില്‍ പരസ്പരം അയക്കുന്ന ഇമോജികള്‍ക്കു പോലും വിശാലമായ അര്‍ഥതലമുള്ള സംസ്‌കാരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിരിക്കുന്നു. മുതിര്‍ന്നവരും യുവാക്കളും കുട്ടികളും ഒരുപോലെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണിന്ന്.