ശലഭങ്ങള്‍ പാറിപ്പറക്കുന്ന വീട്


തിരക്കേറിയ ലോകത്ത് വീട്ടുമുറ്റത്ത് റജീന ഒരുക്കിയത് വര്‍ണച്ചിറകുകള്‍ വീശിപ്പറക്കുന്ന ചിത്രശലഭങ്ങളുടെയും ചെടികളുടെയും വലിയ ലോകമാണ്.

പലര്‍ക്കും പല തരം ഹോബികളാണ്. അവ നല്‍കുന്ന സന്തോഷം പലതാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന ഹോബികള്‍ കുറവാണ്. അങ്ങനെയൊരു ഹോബിയില്‍ മനസ്സിനും പ്രകൃതിക്കും സന്തോഷം നല്‍കുന്ന ഒരു വീട്ടമ്മയുണ്ട് മലപ്പുറം ജില്ലയിലെ കാളികാവില്‍.