വ്യാജ വാര്‍ത്തകള്‍ വെച്ച് ഫലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റങ്ങളെ ന്യായീകരിക്കാനും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം ആളിക്കത്തിക്കാനും ശ്രമം നടക്കുന്നു.
ഗസ്സയിലെ അല്‍അഹ്‌ലി ആശുപത്രിക്കു നേരെ നടന്ന ബോംബ് ആക്രമണത്തിനു പിന്നാലെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നതിനെച്ചൊല്ലി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്.
