സ്റ്റേറ്റ്, കണ്‍ട്രി, നേഷന്‍ എന്നീ വാക്കുകള്‍ക്ക് വ്യത്യസ്തമായ ആശയങ്ങള്‍ ഉണ്ടെങ്കിലും പൊതുവെ ഒരര്‍ഥമാണ് വിവക്ഷിക്കുന്നത്. എന്നാല്‍ സമകാലത്ത് ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയുടെ ഭാഗമായാണ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഓരോ രാജ്യത്തും കൃത്യമായ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടുള്ളവയാണ് പ്രസ്തുത വ്യവസ്ഥകള്‍.
വ്യക്തി, കുടുംബം, പൗരന്‍, അവകാശങ്ങള്‍, ഭരണഘടന, നീതി, സുരക്ഷ തുടങ്ങിയ രംഗങ്ങളിലെല്ലാം ഓരോ ദേശരാഷ്ട്ര വ്യവസ്ഥകളും മറ്റൊന്നുമായി ഭിന്നതയോ വൈവിധ്യമോ വെച്ചുപുലര്‍ത്തുന്നുണ്ട്. ഭരണം, ഭരണാധികാരി, പ്രജകള്‍/ പൗരന്മാര്‍ തുടങ്ങിയ ഘടകങ്ങളിലും സംവിധാനങ്ങളിലും വരെ ഓരോ രാജ്യവും പ്രതിനിധീകരിക്കുന്ന ആശയ തലത്തില്‍ പോലും വ്യത്യാസങ്ങള്‍ കാണാം.