ട്രംപിന്റെ യു-ടേണ്‍: തച്ചുടയ്ക്കപ്പെട്ട ഇസ്രായേലിന്റെ സ്വപ്‌നങ്ങള്‍


'വിശാല ഇസ്രായേലി'നെ തലപ്പത്ത് പ്രതിഷ്ഠിച്ച് പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുക എന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതായത്.

ഴിഞ്ഞ 25 വര്‍ഷത്തിനിടെ പശ്ചിമേഷ്യയില്‍ അമേരിക്ക നേരിട്ട സൈനിക പരാജയങ്ങളില്‍ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് ഒരുപക്ഷേ ഇറാനുമായുള്ള യുദ്ധമായിരിക്കും. അഫ്ഗാനിസ്താന്‍, ഇറാഖ്, യമന്‍, ലിബിയ, സിറിയ എന്നിവിടങ്ങളിലെ സൈനിക ഇടപെടലുകളില്‍ നിന്ന് വ്യത്യസ്തമായി ഭരണമാറ്റത്തിനായുള്ള യു എസ് ശ്രമത്തെ അതിജീവിക്കുക മാത്രമല്ല ഇറാന്‍ ചെയ്തത്.