ജില്ലാ വിഭജനം വികസന- പങ്കാളിത്ത- റവന്യൂ അവകാശത്തിന്റെ പ്രശ്‌നമാണ്. അതേസമയം, മലപ്പുറം ജില്ലക്കെതിരായി നടക്കുന്നത് മുന്‍വിധികളുടെ തനിയാവര്‍ത്തനമാണ്.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് മലപ്പുറം ജില്ല. അതുകൊണ്ടുതന്നെ ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. വികസനത്തിന്റെ അടിസ്ഥാന യൂണിറ്റായി പരിഗണിക്കപ്പെടുന്നത് ജില്ലയായതിനാല്‍ ജനസംഖ്യാനുപാതിക വികസനം സാധ്യമാകുന്നില്ല എന്നതുകൊണ്ടാണ് പുതിയ ജില്ലയ്ക്കുവേണ്ടി ആവശ്യം ഉയരുന്നത്.
