ഐക്യസംഘത്തിനു മുമ്പ് കേരളം ഇരുട്ടിലായിരുന്നു; ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടേയില്ല എന്ന ചരിത്രവായന ശരിയല്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്ധവിശ്വാസങ്ങളിലും സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയിലും കുടുങ്ങിക്കിടന്ന കേരള മുസ്‌ലിം സമുദായത്തെ പ്രമാണബദ്ധമായ ഇസ്ലാമിലേക്കും ആധുനിക വിദ്യാഭ്യാസത്തിലേക്കും വഴികാണിച്ചത് കേരള മുസ്‌ലിം ഐക്യസംഘവും തുടര്‍ന്നുവന്ന ഇസ്‌ലാഹീ (മുജാഹിദ്) പ്രസ്ഥാനവുമാണ് എന്നത് ചരിത്രപരമായി സുവിദിതമാണ്.
