അടിച്ചമര്‍ത്തപ്പെടുന്ന, സ്വയം ഇല്ലാതാക്കുന്ന മാധ്യമ സ്വാതന്ത്ര്യം


ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നും ജനങ്ങളുടെ ശബ്ദമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സംവിധാനങ്ങളാണ് മാധ്യമങ്ങള്‍. എന്നാല്‍ അധികാരികളോടും പണ-പരസ്യദാതാക്കളോടും കൂടുതല്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്ന പ്രവണത സമീപകാലത്ത് ശക്തമാണ്.

ക്യരാഷ്ട്രസഭയുടെ നിര്‍ദേശപ്രകാരം 1993 മുതല്‍ എല്ലാ വര്‍ഷവും മെയ് 3 ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നു. ഇപ്രാവശ്യം ലോകമൊട്ടുക്കും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒട്ടനവധി പരിപാടികളാണ് ഐക്യരാഷ്ട്രസഭ ആസൂത്രണം ചെയ്തിരിക്കുന്നത്.