ഉപദേശങ്ങളിലൂടെ മാത്രം മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല. കണ്ടും അനുഭവിച്ചുമാണ് കുട്ടികള്‍ ജീവിതമൂല്യങ്ങള്‍ സ്വായത്തമാക്കുന്നത്.
മനുഷ്യന്റെ വ്യക്തിത്വവികാസത്തിനു സഹായിക്കുന്ന വിദ്യാഭ്യാസമാണ് മൂല്യവിദ്യാഭ്യാസം. സത്യസന്ധത, കരുണ, സഹിഷ്ണുത, ഉത്തരവാദിത്തബോധം, പരസ്പര ബഹുമാനം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.
