വെല്‍ഫെയര്‍ 'മൂല്യാധിഷ്ഠിത' രാഷ്ട്രീയം ഉപേക്ഷിച്ചുവോ?


വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചിട്ട് 15 വര്‍ഷമായി. ഒരു രാഷ്ട്രീയ പാര്‍ട്ടി അടയാളപ്പെടുത്തപ്പെടേണ്ട കാലഘട്ടം തന്നെയാണിത്.

മാഅത്തെ ഇസ്‌ലാമിയുടെ ആശീര്‍വാദത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ച്, മാറ്റത്തിനൊരു വോട്ട് എന്ന മുദ്രാവാക്യവുമായി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2010ലാണ്. അന്ന് കേരളത്തില്‍ മൊത്തം 21,612 വാര്‍ഡുകളില്‍ ആയിരത്തിലധികം വാര്‍ഡുകളില്‍ മത്സരിച്ച് പത്ത് സീറ്റില്‍ പോലും ജയിച്ചു കയറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മത്സരിച്ചപ്പോള്‍ ആകെ മൂന്ന് വോട്ട് മാത്രം ലഭിച്ച വെല്‍ഫെയര്‍കാരനും അന്ന് കൗതുക വാര്‍ത്തയായിരുന്നു.