അല്ലാമാ ഇഖ്ബാലിന്റെ ദാര്‍ശനിക കാഴ്ചപ്പാടുകളുടെ പരിണതി


ഇഖ്ബാലിന്റെ ദാര്‍ശനിക കാഴ്ചപ്പാടുകള്‍ വ്യക്തികേന്ദ്രീകൃത തലത്തില്‍ നിന്നു സാമൂഹികതലത്തിലേക്ക് വളര്‍ന്നതിന്റെ പ്രതിഫലനമാണ് 'റുമൂസെ ബേഖൂദി'.

ല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തന്റെ വിഖ്യാത ദാര്‍ശനിക കാവ്യമായ 'അസ്റാറേ ഖൂദി'യിലൂടെ വ്യക്തിത്വത്തിന്റെ വികാസത്തെയും ആത്മബോധത്തിന്റെ മഹത്വവുമാണ് അടയാളപ്പെടുത്തിയത്. ആത്മാവ് സ്വയം തിരിച്ചറിയുകയും ഭൗതികവും ആത്മീയവുമായ ശേഷികള്‍ പരിപോഷിപ്പിച്ച് ഉന്നതമായ തലത്തിലേക്ക് ഉയരുകയും വേണമെന്നതായിരുന്നു ഇതിലെ കാതലായ സന്ദേശം.