ഇസ്രായേലിന്റെ വിശ്വാസ്യതയ്ക്കു പ്രഹരമേല്പിച്ച വിനാശ ബുദ്ധി


അമേരിക്കയില്‍ ഇസ്രായേലിനു വേണ്ടി വാദിക്കുന്ന ഐപാക്, ഡെമോക്രാറ്റുകള്‍ക്കിടയില്‍ തീര്‍ത്തും അനഭിമതമായി മാറിക്കൊണ്ടിരിക്കുന്നു.

സ്രായേല്‍ സമാധാനം ആഗ്രഹിക്കുന്ന ജനാധിപത്യ രാജ്യമാണെന്നും നിരന്തരം യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണെന്നുമുള്ള പാശ്ചാത്യലോകത്തെ കാലങ്ങളായുള്ള മിഥ്യാധാരണകളെ ഗസ്സയിലെ വംശഹത്യ ഇല്ലാതാക്കിയെങ്കില്‍, ഇറാനു മേലുള്ള ആക്രമണം വാഷിംഗ്ടണിന്റെ സൈനിക സഖ്യകക്ഷി എന്ന നിലയിലുള്ള ഇസ്രായേലിന്റെ വിശ്വാസ്യതയ്ക്കാണ് പ്രഹരമേല്‍പിച്ചത്.