അതിരുകള്‍ മായുമ്പോള്‍ ഭാഷക്ക് വാക്കുകള്‍ നഷ്ടപ്പെടും


മനുഷ്യര്‍ ആശയവിനിമയം നടത്തുമ്പോള്‍ വാക്കുകള്‍ മാത്രമല്ല കൈമാറുന്നത്. ഉദ്ദേശ്യങ്ങളും വികാരങ്ങളും നിശ്ശബ്ദ നിലയില്‍ പരസ്പരം പങ്കിടുന്നു.

ലോകത്തിന്റെ ഭൂപടത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ വരച്ചിട്ടിരിക്കുന്ന അതിരുകള്‍ മനുഷ്യര്‍ സൃഷ്ടിച്ചതാണ്. ഭാഷകളും സംസ്‌കാരങ്ങളും ജീവിതരീതികളും തമ്മിലുള്ള വ്യത്യാസങ്ങളും അതുപോലെത്തന്നെ.