നിശ്ശബ്ദ നിലവിളികളുടെ ഇരുളറകള്‍


പോര്‍ട്ട് ബ്ലെയറില്‍ കാലു കുത്തുമ്പോള്‍, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച പൂര്‍വികരുടെ വിലാപങ്ങള്‍ മനസ്സില്‍ അലതല്ലി.

ന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ പാദം വെക്കുമ്പോള്‍, തിരമാലകളുടെ ഇരമ്പലിനൊപ്പം കാതില്‍ അലയടിച്ചത് ചരിത്രത്തിന്റെ രക്തസാക്ഷിത്വങ്ങളില്‍ നിന്ന് ഉയര്‍ന്നുകേട്ട നിലവിളികളായിരുന്നു; നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച പൂര്‍വികരുടെ വിലാപങ്ങള്‍.