അലി അബ്ദുല്ല അല്‍ ഹുവൈരിനി: നയനാസ്വാദനത്തിന്റെ ബാഹ്യരൂപങ്ങള്‍ ബുദ്ധിയുടെ ശ്മശാനമാവരുത്


പ്രപഞ്ചത്തില്‍ അലയടിക്കുന്ന അറിവുകളില്‍ പലതും സ്വായത്തമാക്കാനും സ്രഷ്ടാവിന്റെ അപാരതയ്ക്കു മുമ്പില്‍ തല കുനിക്കാനും ചില വായനകള്‍ സഹായിക്കും.

കാലഹരണപ്പെട്ടുപോയ സര്‍വവിജ്ഞാനകോശത്തിന്റെ വായന ജീവിതത്തില്‍ പതിവാക്കി, ഭൂതകാലത്തില്‍ മാത്രം ഒട്ടിനില്‍ക്കുന്ന കഥാപാത്രത്തെ ഇ സന്തോഷ് കുമാറിന്റെ 'ജ്ഞാനഭാരം' എന്ന നോവല്‍ ആവിഷ്‌കരിക്കുന്നുണ്ട്.