ഭൗതികശാസ്ത്രത്തിലൂടെ ദൈവത്തെ നിര്‍ണയിക്കുകയോ


ശാസ്ത്രമാണ് അറിവ് നേടാനുള്ള ഏക മാര്‍ഗമെന്നതും, ഏതു കാര്യം വിശ്വസിക്കണമെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കണം എന്നതുമടക്കമുള്ള അബദ്ധ ധാരണകളാണ് ഈ ചോദ്യത്തിനു പ്രേരകം.

ഭൗതികശാസ്ത്രത്തിലൂടെ ദൈവത്തെ തെളിയിക്കണമെന്ന ആവശ്യം തെര്‍മോമീറ്റര്‍ ഉപയോഗിച്ച് തൂക്കം അളക്കണമെന്നതുപോലെ അസംബന്ധമാണ്. ഭൗതികശാസ്ത്രത്തിന്റെ മണ്ഡലം ദൈവപ്രകൃതത്തെ ഉള്‍ക്കൊള്ളുന്നതല്ല എന്നതാണ് കാരണം. 'അപ്പോള്‍ ദൈവത്തെ ഖണ്ഡിതമായി തെളിയിക്കാന്‍ തീരെ കഴിയില്ലേ' എന്നതാണ് സ്വാഭാവികമായും വരുന്ന തുടര്‍ ചോദ്യം.