രക്തവും മൂത്രവും പരിശോധന നടത്തല്‍ സാധാരണമാണ്. പൊതുവേ നിര്‍ഗുണമെന്നു തോന്നുന്ന മുടിയും നഖവും ശരീര ചരിത്ര വിവര സംഭരണികളാണ് എന്നത് ഏറെ അദ്ഭുതം ജനിപ്പിക്കുന്ന വസ്തുതയത്രെ.
ലഹരി ഉപയോഗം ആരോപിക്കപ്പെട്ട് കൊച്ചി നഗരത്തില്‍ നടന്‍ അറസ്റ്റിലാവുന്നു. ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ പോലീസ് ശേഖരിക്കുന്നു. കൂടുതല്‍ പരിശോധനയ്ക്കായി മുടിയും നഖവും ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നു.