ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുകൊണ്ട് ദൈവമാര്‍ഗത്തില്‍ സുസ്ഥിരമാക്കി നിര്‍ത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്നു പറയുക.
വഖ്ഫ് എന്ന പദത്തിന്റെ ഭാഷാര്‍ഥം പിടിച്ചുവെക്കുക എന്നതാണ്. ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുകൊണ്ട് ദൈവമാര്‍ഗത്തില്‍ സുസ്ഥിരമാക്കി നിര്‍ത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്നു പറയുന്നത്. അനുവദനീയമായ ഉപകാരങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നതും ഉപകാരമെടുക്കുന്നതിലൂടെ സത്ത തീര്‍ന്നുപോകാത്തതുമായ ഒന്നിനെ മാത്രമേ വഖ്ഫ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നു (ഫത്ഹുല്‍ മുഈന്‍).