പ്രപഞ്ചത്തില്‍ അല്ലലും അലട്ടുമില്ലാതെ, പ്രയാസവും പ്രതിസന്ധിയുമില്ലാതെ ആരെങ്കിലും ഉണ്ടാകുമായിരുന്നെങ്കില്‍ അത് പ്രവാചക ശ്രേഷ്ഠനും മറ്റു നബിമാരുമാകേണ്ടിയിരുന്നു. എന്നാല്‍ വസ്തുത നേരെ തിരിച്ചാണല്ലോ.
നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാത്തമായ മാതൃകകള്‍ മുഹമ്മദ് നബിയുടെ സമുദായത്തിലും നിരവധി കാണാം. നബിതിരുമേനി ജനിച്ചത് മുതലിങ്ങോട്ടുള്ള ജീവിതത്തിലുടനീളം അദ്ദേഹം പരീക്ഷണങ്ങളുടെ അഗ്‌നികുണ്ഠങ്ങളാണ് താണ്ടിയത്. പനി പിടിച്ച് രോഗബാധിതനായാല്‍ പോലും സാധാരണ ആളുകള്‍ക്ക് അനുഭവപ്പെടുന്ന താപമല്ല തിരുനബിയുടെ പുണ്യശരീരത്തിന് അനുഭവപ്പെടുന്നത്. മറിച്ച്, രണ്ടു പേര്‍ക്ക് താങ്ങാവുന്നത്ര ശരീരതാപമാണ് പ്രവാചക തിരുമേനി സഹിച്ചിരുന്നത്.