ഖുര്‍ആന്‍ മുസ്‌ലിംകളുടെ സ്വകാര്യ വേദമാണെന്നും മറ്റുള്ളവര്‍ അത് വായിക്കാന്‍ ഇടയാകരുതെന്നും ചിലരെങ്കിലും ധരിച്ചിരുന്നു എന്നാണ് പരിഭാഷയോടും വായനയോടും ഉള്ള ആദ്യകാല എതിര്‍പ്പുകള്‍ കാണിക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ 1872-77 കാലത്ത് മായന്‍കുട്ടി എളയ അറബിമലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധപ്പെടുത്തി. പിന്നെയും പലരും ആ വഴി പിന്തുടര്‍ന്നു. എന്നാല്‍ മലയാള ലിപിയിലേക്ക് ഖുര്‍ആന്‍ തര്‍ജമ ചെയ്യുന്നതിന് പണ്ഡിതന്മാര്‍ പൊതുവെ എതിരായിരുന്നു. ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ മനസ്സിലാക്കാത്തതിലുള്ള തന്റെ 'മനഃക്ലേശം' മക്തി തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.