ജീവിതം കൊണ്ട് അറിഞ്ഞതിനെ വേദവായന കൊണ്ട് പൂരിപ്പിച്ച മലയാളി


വൈദേശിക അധിനിവേശങ്ങള്‍ക്കെതിരായ പ്രതിരോധം, കര്‍മശാസ്ത്രം, ആധ്യാത്മജ്ഞാനം എന്നിവയായിരുന്നു തുഹ്ഫതുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ വിഖ്യാത അറബി ഗ്രന്ഥങ്ങളുടെ പ്രമേയം. അറബി ലിപിയും തദ്ദേശീയരുടെ മൊഴിയും ചേര്‍ന്നപ്പോള്‍ അറബിമലയാളം ഉയിരെടുത്തു.

ലയാള മണ്ണില്‍ ഇസ്‌ലാമിന്റെ വിത്തുകള്‍, വാമൊഴി ചരിത്രമനുസരിച്ച് ഹിജ്‌റ ആദ്യശതകങ്ങളില്‍ തന്നെ പതിഞ്ഞുതുടങ്ങിയിട്ടുണ്ട്. കേരളീയ പുരാവൃത്തങ്ങളില്‍ ചന്ദ്രന്‍ പിളര്‍ന്നതു കണ്ട് മക്കയില്‍ പോയി മാര്‍ഗം കൂടിയ ചേരമാന്‍ പെരുമാളും മുഹമ്മദലി എന്ന മഹാബലി തമ്പുരാനും നിറഞ്ഞുനില്‍ക്കുന്നു.


എ കെ അബ്ദുൽ മജീദ് എഴുത്തുകാരൻ, ഗ്രന്ഥകാരൻ