അന്ധമായ അനുകരണത്തോട് ഇമാമുമാര്‍ സ്വീകരിച്ച സമീപനം


ഇമാമുമാരുടെ ശിഷ്യന്മാര്‍ അവരുടെ എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ചിരുന്നില്ല. സുന്നത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവരുടെ ഒട്ടേറെ അഭിപ്രായങ്ങള്‍ ശിഷ്യര്‍ ഉപേക്ഷിച്ചു.

ദ്ഹബുകളുടെ ഇമാമുമാര്‍ ഓരോരുത്തരും തഖ്‌ലീദിനെതിരെ നിലപാട് സ്വീകരിച്ചവരാണ്. അവര്‍ ഖുര്‍ആനും സുന്നത്തും പിന്‍പറ്റി ജീവിക്കാനും അവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും എതിരായി വന്നാല്‍ ആ അഭിപ്രായങ്ങള്‍ മാറ്റിവെച്ച് ഖുര്‍ആനും സുന്നത്തുമനുസരിച്ചു കാര്യങ്ങള്‍ തീരുമാനിക്കണമെന്നും അവരുടെ ശിഷ്യന്മാരെയും നാട്ടുകാരെയും ഉപദേശിച്ചു.