ജാമിഉ സഹീഹ്: ഹദീസ് ക്രോഡീകരണവും വിഷയങ്ങളുടെ ക്രമീകരണവും


പ്രവാചക വചനങ്ങളായി പ്രചരിച്ചിരുന്നവയില്‍ നിന്ന് നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇമാം നല്‍കിയ വലിയ സംഭാവന.

ഹദീസ് പണ്ഡിതന്മാരുടെ നേതാവും ഹദീസ് വിജ്ഞാനീയത്തിലെ അമീറുല്‍ മുഅ്മിനീനുമാണ് മഹാനായ ഇമാം ബുഖാരി(റ). അബൂ അബ്ദില്ലാഹ് മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ ഇബ്‌നു ഇബ്റാഹീം ഇബ്‌നുല്‍ മുഗീറ ഇബ്‌നു ബര്‍ദിസ്ബ ബിന്‍ അഹ്നഫ് അല്‍ ജുഅ്ഫീ എന്നതാണ് വംശാവലി അടങ്ങുന്ന അദ്ദേഹത്തിന്റെ പൂര്‍ണനാമം.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.