വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രാമാണിക ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നത് സഹീഹുല്‍ ബുഖാരിയാണ്.
ഹദീസ് വിജ്ഞാനത്തിനായി ജീവിതം സമര്‍പ്പിച്ച് ദേശാന്തരങ്ങള്‍ താണ്ടി വിജ്ഞാനം തേടുകയും അതീവ സൂക്ഷ്മതയോടെ ഹദീസുകള്‍ ശേഖരിക്കുകയും ചെയ്ത മഹാപണ്ഡിതനാണ് ഇമാം മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ അല്‍ ബുഖാരി(റ). യഥാര്‍ഥ പേര് മുഹമ്മദ് എന്നും വിളിപ്പേര് അബൂ അബ്ദുല്ല എന്നുമാണ്.
