ഹജ്ജിലെ പ്രാര്‍ഥനകള്‍, കീര്‍ത്തനങ്ങള്‍


ഹജ്ജില്‍ മനഃപാഠമാക്കി ചൊല്ലാനും പറയാനും വളരെ കുറച്ച് പ്രാര്‍ഥനാ കീര്‍ത്തനങ്ങള്‍ മാത്രമേയുള്ളൂ. പ്രവര്‍ത്തിക്കാനാണ് കൂടുതലും.

'ഇത്രയൊക്കെ ദുആകള്‍ ഹജ്ജില്‍ ചൊല്ലാനും പഠിക്കാനുമുണ്ടെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഹജ്ജിന് അപേക്ഷിക്കില്ലായിരുന്നു!' -ത്വവാഫിന്റെ ഓരോ ചുറ്റലിലും ചൊല്ലേണ്ട അറബിയിലുള്ള ദീര്‍ഘമായ പ്രാര്‍ഥനകള്‍ പഠന ക്ലാസില്‍ നിന്ന് കിട്ടിയ പുസ്തകം മറിച്ചുനോക്കി പ്രായമായ ഒരു സഹോദരി ബേജാറോടെ പറഞ്ഞ വാക്കാണിത്.