അമിതത്വമോ വീഴ്ചകളോ ഇല്ലാതെ, അതിരുകവിയലോ ഉദാസീനതയോ ഇല്ലാതെ മിതത്വം പാലിക്കുകയെന്നതാണ് മുസ്‌ലിമിന്റെ ബാധ്യത.
മതകാര്യങ്ങളിലെ അതിരുകവിയല്‍ (ഗുലുവ്വ്) വ്യക്തിയെ നശിപ്പിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ്. അത് മുസ്‌ലിം സമൂഹത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നതും, ആളുകളെ മതത്തില്‍ നിന്ന് അകറ്റുന്നതിലും പിന്തിരിപ്പിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തുന്നതുമാണ്. ഭാഷാപരമായി 'ഗുലുവ്വ്' എന്നാല്‍ അതിരുകവിയുക എന്നാണ് അര്‍ഥമാക്കുന്നത്.
