ശഅ്ബാന്‍ 15ാം രാവില്‍ ചിലര്‍ പ്രത്യേകം ഇബാദത്തുകള്‍ നിര്‍വഹിച്ചും മധുരം പങ്കിട്ടും ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നതായി കണ്ടുവരുന്നു. ഈ രാവിന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് സ്വീകാര്യമായ വിധത്തില്‍ ഒരു നബിവചനവും വന്നിട്ടില്ല.
ശഅ്ബാന്‍ മാസത്തില്‍ മുസ്‌ലിംകളിലെ വലിയൊരു വിഭാഗം അനാചാരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ശഅ്ബാന്‍ 15ന്. അന്ന് ബറാഅത്ത് രാവാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുന്നത്തുനോമ്പുണ്ടെന്നും അതിനു വലിയ പുണ്യമുണ്ടെന്നും കരുതി നോമ്പെടുക്കുന്നു. ബറാഅത്ത് രാവില്‍ മൂന്നു യാസീന്‍ ഓതി ദുആ ചെയ്യുന്നു.